< Back
Kerala
കഴുത്തിനും മുഖത്തും വെട്ടേറ്റ നിലയില്‍ മട്ടന്നൂരില്‍ തെരുവ് നായകൾ അലഞ്ഞു തിരിയുന്നു
Kerala

കഴുത്തിനും മുഖത്തും വെട്ടേറ്റ നിലയില്‍ മട്ടന്നൂരില്‍ തെരുവ് നായകൾ അലഞ്ഞു തിരിയുന്നു

Web Desk
|
23 Aug 2018 11:30 AM IST

ആയുധ പരിശീലനത്തിന്റെ ഭാഗമായി നായകളെ വെട്ടി പരിശീലിച്ചതാണെന്നാണ് സംശയം

കഴുത്തിനും മുഖത്തും വെട്ടേറ്റ നിലയില്‍ കണ്ണൂര്‍ മട്ടന്നൂരില്‍ തെരുവ് നായകൾ അലഞ്ഞു തിരിയുന്നു. ആയുധ പരിശീലനത്തിന്റെ ഭാഗമായി നായകളെ വെട്ടി പരിശീലിച്ചതാണെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് ദിവസമായി മട്ടന്നൂരിലെ ജനങ്ങള്‍ ഈ മിണ്ടാപ്രാണികളുടെ വേദന കാണുന്നു. കഴുത്തിനും മുഖത്തും വെട്ടേറ്റ നിലയില്‍ നാലോളം നായക്കളാണ് നഗരത്തില്‍ അലഞ്ഞ് തിരിയുന്നത്.വെട്ടേറ്റ ഭാഗം വ്രണമായി പുഴുവരിച്ച നിലയിലാണ്. പ്രദേശത്ത് ഏതെങ്കിലും ഭാഗത്ത് ആയുധ പരിശീലനത്തിന്റെ ഭാഗമായി നായക്കള്‍ക്ക് വെട്ടേറ്റതാകാമെന്നാണ് നാട്ടുകാരുടെ സംശയം.

കലശലായ വേദനയെ തുടര്‍ന്ന് ഈ തെരുവുനായ്ക്കള്‍ പലപ്പോഴും അക്രമ സ്വഭാവം കാണിക്കുന്നത് നാട്ടുകാരെയും ഭയപ്പാടിലാക്കിയിട്ടുണ്ട്. വെട്ടേറ്റ നായകള്‍ നഗരത്തില്‍ അലഞ്ഞ് തിരിയുന്ന വിവരം നഗരസഭാ അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. നായകൾക്ക് വെട്ടേറ്റതിനെക്കുറിച്ച് മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിണറായിയിലും പരിസരങ്ങളിലും തലയും കൈകാലുകളും വെട്ടേറ്റ് വേര്‍പെട്ട നിലയില്‍ നിരവധി പൂച്ചകളെ കണ്ടെത്തിയിരുന്നു.

Similar Posts