< Back
Kerala

Kerala
പ്രളയബാധിതര്‍ക്കായി ഗള്‍ഫ് മാധ്യമം-മീഡിയവണ്‍-പീപ്പിള്‍സ് ഫൌണ്ടേഷന്‍ സഹകരണത്തില്‍ ദുരിതാശ്വാസ സഹായം
|24 Aug 2018 10:07 AM IST
ദുരിതബാധിതര്‍ക്കായി ശേഖരിച്ച ഒരു ടണ്‍ അവശ്യവസ്തുക്കള്‍ തിരുവനന്തപുരം സബ് കലക്ടര്‍ക്ക് കൈമാറി
പ്രളയബാധിതര്‍ക്കായി ഗള്‍ഫ് മാധ്യമം-മീഡിയവണ്‍-പീപ്പിള്‍സ് ഫൌണ്ടേഷന്‍ സഹകരണത്തില്‍ ദുരിതാശ്വാസ സഹായം. ദുരിതബാധിതര്‍ക്കായി ശേഖരിച്ച ഒരു ടണ്‍ അവശ്യവസ്തുക്കള്‍ തിരുവനന്തപുരം സബ് കലക്ടര്‍ക്ക് കൈമാറി.
ഗള്‍ഫ് മാധ്യമം വായനക്കാരുടെയും മീഡിയവണ്‍ പ്രേക്ഷകരായ പ്രവാസികളുടെയും ഇടയില്‍ നിന്ന് ശേഖരിച്ച വസ്തുക്കളുടെ ആദ്യ ഗഡുവാണ് തിരുവനന്തപുരത്തെത്തിയത്. വസ്ത്രങ്ങള്‍, നാപ്കിന്‍, ടവല്‍, ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ് തുടങ്ങിയവയടങ്ങിയ 50 പെട്ടി സാധനങ്ങള്‍. കളക്ഷന്‍ സെന്ററായ എസ് എം വി സ്കൂളില്‍ സബ് കളക്ടര്‍ കെ.ഇന്‍പശേഖര്‍ ഐ.എ.എസ് ഇവ ഏറ്റുവാങ്ങി. പീപ്പിള്‍സ് ഫൌണ്ടേഷന്റെ സഹകരണത്തോടെയാണ് വിതരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ സാധനങ്ങള്‍ വിവിധ ജില്ലകളിലെ പ്രളയമേഖലകളില്‍ എത്തിക്കും.