< Back
Kerala
വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത തുക പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ചെന്നിത്തല
Kerala

വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത തുക പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ചെന്നിത്തല

Web Desk
|
24 Aug 2018 9:47 AM IST

വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് 25,000 രൂപയെങ്കിലും നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്

ഡാമുകള്‍ തുറന്നതിലെ അപാകത സംബന്ധിച്ച പ്രതിപക്ഷവാദം ശരിവെക്കുന്നതാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് 25,000 രൂപയെങ്കിലും നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ നല്‍കാമെന്നേറ്റ 3800 രൂപ പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. നോര്‍ത്ത് പറവൂരിലെ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Similar Posts