< Back
Kerala
ഗൃഹപ്രവേശത്തിന് കരുതിയ പണം കൊണ്ട് ദുരിതബാധിതർക്ക് ഓണസദ്യയൊരുക്കി നബീൽ
Kerala

ഗൃഹപ്രവേശത്തിന് കരുതിയ പണം കൊണ്ട് ദുരിതബാധിതർക്ക് ഓണസദ്യയൊരുക്കി നബീൽ

Web Desk
|
25 Aug 2018 4:02 PM IST

ഗൃഹ പ്രവേശനം ആഘോഷമാക്കണമെന്നായിരുന്നു നബീലിന്റെ ആഗ്രഹം. ഉമ്മയുടെ നിർദ്ദേശ പ്രകാരമാണ് സുന്ദരം കോളനിയി ദുരിതബാധിതർക്കെപ്പം നബീൽ ഓണം ആഘോഷിച്ചത്.

സ്വന്തം ഗൃഹപ്രവേശം ദുരിതബാധിതർക്കായി മാറ്റിവെച്ചിരിക്കുകയാണ് മലപ്പുറം തിരൂർക്കാട് സ്വദേശി നബീൽ. പാലക്കാട് സുന്ദരം കോളനിയിലെ ദുരിതബാധിതർക്ക് ഓണ സദ്യ ഒരുക്കിയാണ് നബീൽ ഗൃഹപ്രവേശം നടത്തുന്നത്.

ഗൃഹ പ്രവേശനം ആഘോഷമാക്കണമെന്നായിരുന്നു നബീലിന്റെ ആഗ്രഹം. ഉമ്മയുടെ നിർദ്ദേശ പ്രകാരമാണ് സുന്ദരം കോളനിയി ദുരിതബാധിതർക്കെപ്പം നബീൽ ഓണം ആഘോഷിച്ചത്. പ്രളയത്തിൽ എല്ലാം തകർന്ന സുന്ദരം കോളനിയിലുള്ളവർ ഇത്തവണ ഓണം ആഘോഷിക്കുമെന്ന് പ്രതീക്ഷിച്ചതല്ല.

ബന്ധുക്കളിലും, സുഹൃത്തുക്കളിലും ഒതുങ്ങേണ്ട ഗൃഹപ്രവേശനത്തിന്റെ ഭാഗമായുള്ള ഓണസദ്യ നാനൂറിലധികം പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് നബീലും കുടുംബവും.

Similar Posts