< Back
Kerala
പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു
Kerala

പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു

Web Desk
|
27 Aug 2018 10:04 PM IST

പെട്രോൾ ലിറ്ററിന് 81.22 രൂപയും ഡീസൽ ലിറ്ററിന് 74.48 രൂപയുമാണ് തിരുവനന്തപുരം നഗരത്തിലെ വില. 

പ്രളയദുരിതത്തിനിടെ കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില കുതിച്ചുയരുന്നു. പെട്രോൾ ലിറ്ററിന് 81.22 രൂപയും ഡീസൽ ലിറ്ററിന് 74.48 രൂപയുമാണ് തിരുവനന്തപുരം നഗരത്തിലെ വില.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയുമാണ് ഉയർന്നത്. പുതിയ നിരക്ക് പ്രകാരം ഡൽഹി, കോൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 13 പൈസ വീതമാണ് ഉയർന്നത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 77.91 ഉം മുംബൈയിൽ 85.33 ഉം കൊൽക്കത്തയിൽ 80.84 ഉം ചെന്നൈയിൽ 80.94 ഉം (14 പൈസയുടെ വർധന) രൂപയുമാണ്. ഡൽഹിയിൽ ഡീസലിന് 14 പൈസയാണ് ഉയർന്നത്. ഇതുപ്രകാരം ഒരു ലിറ്റർ ഡീസലിന് 69.46 രൂപയാണ് വിൽപന വില. കേന്ദ്രസർക്കാർ പെട്രോള്‍ ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയുമാണ് എക്സൈസ് നികുതി ഈടാക്കുന്നത്.

Related Tags :
Similar Posts