< Back
Kerala
സംസ്ഥാനത്തെ മെഡിക്കൽ പ്രവേശന നടപടികൾ അടുത്തമാസം 10 വരെ നീട്ടിമണിപ്പൂരിലെ 265 ഏറ്റുമുട്ടല്‍ കൊലകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
Kerala

സംസ്ഥാനത്തെ മെഡിക്കൽ പ്രവേശന നടപടികൾ അടുത്തമാസം 10 വരെ നീട്ടി

Web Desk
|
27 Aug 2018 3:34 PM IST

പ്രവേശനം നേടേണ്ട വിദ്യാർത്ഥികളില്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മഥന്‍.ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്.

കേരളത്തിലെ മെഡിക്കൽ പ്രവേശന നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി സുപ്രീംകോടതി അടുത്തമാസം 10 വരെ നീട്ടി. പ്രളയകെടുതിയുടെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഈമാസം 30 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി. പ്രവേശനം നേടേണ്ട വിദ്യാർത്ഥികളില്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മഥന്‍.ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്.

Related Tags :
Similar Posts