< Back
Kerala
ഫുട്‌ബോള്‍ പരിശീലകനെന്ന വ്യാജേന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
Kerala

ഫുട്‌ബോള്‍ പരിശീലകനെന്ന വ്യാജേന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Web Desk
|
28 Aug 2018 8:15 AM IST

അല്‍ ജസീറ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന പേരില്‍ ഫേസ്ബുക്ക് പേജ് നിര്‍മ്മിച്ചാണ് ഫസല്‍ റഹ്മാന്‍ കുട്ടികളെ വലയിലാക്കിയത്. തുടര്‍ന്ന് ഇവര്‍ക്ക് കണ്ണൂരിലെ ഒരു ഗ്രൗണ്ടില്‍ വെച്ച് പരിശീലനം നല്‍കുകയും ചെയ്തു.

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത 15 ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശി ഫസല്‍ റഹ്മാനാണ് അറസ്റ്റിലായത്. ഫുട്‌ബോള്‍ പരിശീലകനെന്ന വ്യാജേന ഇയാള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

അല്‍ ജസീറ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന പേരില്‍ ഫേസ്ബുക്ക് പേജ് നിര്‍മ്മിച്ചാണ് ഫസല്‍ റഹ്മാന്‍ കുട്ടികളെ വലയില്‍ വീഴ്ത്തിയത്. തുടര്‍ന്ന് ഇവര്‍ക്ക് കണ്ണൂരിലെ ഒരു ഗ്രൗണ്ടില്‍ വെച്ച് പരിശീലനം നല്‍കുകയും ചെയ്തു. ഈ സമയത്ത് പതിനഞ്ചോളം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ടൗണ്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെന്‍ഡ്രൈവിലാക്കി സൂക്ഷിച്ചിരുന്ന ഇരുന്നൂറിലധികം വരുന്ന പീഡന ദൃശ്യങ്ങളും പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മുമ്പ് ധര്‍മ്മടം പൊലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനമായ പരാതിയില്‍ കേസെടുത്തിട്ടുണ്ട്

Similar Posts