< Back
Kerala
‘എയര്‍ ആംബുലന്‍സ് പോയ ശേഷം നമുക്ക് പോയാല്‍ മതി’ ചെങ്ങന്നൂരില്‍ രോഗിക്ക് വേണ്ടി ടേക്ഓഫ് വൈകിപ്പിച്ച് രാഹുല്‍ ഗാന്ധി
Kerala

‘എയര്‍ ആംബുലന്‍സ് പോയ ശേഷം നമുക്ക് പോയാല്‍ മതി’ ചെങ്ങന്നൂരില്‍ രോഗിക്ക് വേണ്ടി ടേക്ഓഫ് വൈകിപ്പിച്ച് രാഹുല്‍ ഗാന്ധി

Web Desk
|
28 Aug 2018 9:52 PM IST

ചെങ്ങന്നൂരില്‍ എയർ ആംബുലൻസിന് പോകാനായി വഴിയൊരുക്കി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി വന്ന ഹെലികോപ്റ്റര്‍ ചെങ്ങന്നൂരില്‍ നിന്നും ടേക് ഓഫ് ചെയ്യാന്‍ ഒരുങ്ങവേയാണ് രോഗിയുമായി എയര്‍ ആംബുലന്‍സ് പോകുവാന്‍ തയ്യാറെടുക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ, തന്റെ വാഹനത്തിന്റെ ടേക് ഓഫ് തടഞ്ഞ രാഹുല്‍ ഗാന്ധി, എയര്‍ ആംബുലന്‍സ് പോകുന്നത് വരെ കാത്തിരിക്കുകയായിരുന്നു. എയര്‍ ആംബുലന്‍സിന് അരികെ ചെന്ന അദ്ദേഹം രോഗിയെ കാണുകയും വിവരമന്വേഷിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കേരളത്തിൽ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ദുരിത ബാധിതരെയും സന്നദ്ധ പ്രവര്‍ത്തകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയുമെല്ലാം കാണുന്നതിനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയത്.

Similar Posts