< Back
Kerala

Kerala
ദുരിതാശ്വാസം; പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ എന്നാണ് സര്‍ക്കാര്‍ നയമെന്ന് എം.കെ മുനീര്‍
|29 Aug 2018 1:14 PM IST
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് സന്നദ്ധ സംഘടനകളെ മാറ്റിനിർത്താനുള്ള സർക്കാർ തീരുമാനം ദുരുദ്ദേശപരമെന്ന് മുസ്‌ലിം ലീഗ്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് സന്നദ്ധ സംഘടനകളെ മാറ്റിനിർത്താനുള്ള സർക്കാർ തീരുമാനം ദുരുദ്ദേശപരമെന്ന് മുസ്‌ലിം ലീഗ്. പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ എന്ന സമീപനമാണ് സർക്കാറിനെന്ന് എം.കെ മുനീര്‍ പറഞ്ഞു. റേഷൻ പോലും സർക്കാർ നൽകേണ്ടതില്ലാത്ത വിധം സന്നദ്ധ സംഘടനകൾ സഹായിച്ചു. ദുരിത കാലത്ത് ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി നിന്ന ജനങ്ങളെ അപമാനിക്കുന്നതാണ് സർക്കാറിന്റെ സമീപനമെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു.