< Back
Kerala
ബാര്‍ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുത്: എം.കെ മുനീര്‍   
Kerala

ബാര്‍ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുത്: എം.കെ മുനീര്‍   

Web Desk
|
30 Aug 2018 3:53 PM IST

ബാര്‍ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. 40 കോടി ലാഭിക്കാനായി 50,000 കോടി രൂപ കളഞ്ഞു കുളിച്ച വകുപ്പാണ് കെ.എസ്.ഇ.ബിയെന്ന് മുനീര്‍ ആരോപിച്ചു. ജലസേചന, വൈദ്യുതി വകുപ്പുകളുടെ വീഴ്ചകളെ കുറിച്ച് വിദഗ്ധ സമിതിയെ കൊണ്ട് അവസാനിപ്പിക്കണം, വിമാനത്താവളത്തില്‍ വിദേശത്ത് നിന്നുവന്ന സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്നദ്ധസംഘടനകളെ അകറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും മുനീര്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായത് വാങ്ങിയെടുക്കണമെന്നും ഇതിന് പ്രതിപക്ഷം സര്‍ക്കാറിനൊപ്പമുണ്ടെന്നും എം.കെ മുനിര്‍ സഭയില്‍ പറഞ്ഞു. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts