< Back
Kerala
മാനന്തവാടിയില്‍ ഭൂമി വിണ്ടുകീറുന്നു: ജനങ്ങള്‍ ഭീതിയില്‍
Kerala

മാനന്തവാടിയില്‍ ഭൂമി വിണ്ടുകീറുന്നു: ജനങ്ങള്‍ ഭീതിയില്‍

Web Desk
|
31 Aug 2018 8:11 AM IST

കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതി മുതലാണ് തൃശ്ശിലേരി മേഖലയില്‍ ഭൂമിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പിന്നീട് മഴ ശക്തമായതോടെ വിള്ളലിന്റെ വ്യാപ്തി വര്‍ധിക്കുകയായിരുന്നു. 

മഴയൊഴിഞ്ഞിട്ടും ഭീതിയൊഴിയാതെ വയനാട് മാനന്തവാടി തൃശ്ശിലേരി സ്വദേശികള്‍. പ്രദേശത്തെ ഭൂമി വിണ്ടുകീറുന്ന പ്രതിഭാസമാണ് ഇവരെ ഭീതിയിലാഴ്ത്തുന്നത്. പ്രദേശത്തെ പലരും ഇപ്പോഴു ദുരിതാശ്വാസക്യാമ്പുകളില്‍‍ തന്നെയാണ് താമസിക്കുന്നത്. വീട്ടില്‍ തിരിച്ചെത്തിയ പലരും ഭീതിയോടെയാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്.

കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതി മുതലാണ് തൃശ്ശിലേരി മേഖലയില്‍ ഭൂമിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പിന്നീട് മഴ ശക്തമായതോടെ വിള്ളലിന്റെ വ്യാപ്തി വര്‍ധിക്കുകയായിരുന്നു. പല പ്രദേശങ്ങളിലും കിലോമീറ്ററുകളോളം ദൂരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ പല വീടുകളും വിള്ളലുണ്ടായതിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.

തൃശ്ശിലേരി വില്ലേജിലെ പ്ലാമൂല, തച്ചറക്കക്കൊലി എന്നിവിടങ്ങളിലാണ് ഭൂമിയില്‍ വലിയ രീതിയിലുള്ള വിള്ളലുണ്ടായിരിക്കുന്നത്. പലമേഖലയിലും ഭൂമി വിണ്ട്കീറി താഴ്ന്ന്പോയ അവസ്ഥയിലാണുള്ളത്. കനത്തമഴയില്‍ ഭൂമിയിലേക്കിറങ്ങുന്ന വെള്ളത്തിന്റെ തോത് വര്‍ധിച്ചതാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളില്‍ തന്നെയാണ് കഴിയുന്നത്.

Related Tags :
Similar Posts