< Back
Kerala

Kerala
പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടക്കാൻ ഇളവുകൾ പ്രഖ്യാപിച്ചു
|1 Sept 2018 6:36 PM IST
31.01.2019 വരെ പണം അടക്കാനുള്ള തീയതി നീട്ടി നൽകി
സംസ്ഥാനത്തെ പ്രളയബാധിത മേഖലകളുടെ സെക്ഷൻ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടക്കുന്നതിന് കെ.എസ്.ഇ.ബി ഇളവുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലുള്ളവർക്കാണ് മീറ്റർ റീഡിംഗ് എടുക്കുന്നതും ബിൽ തയ്യാറാക്കി നൽകുന്നതും ഒരു ബില്ലിംഗ് സൈക്കിൾ ദീർഘിപ്പിക്കാൻ തീരുമാനമായത്.
31.01.2019 വരെ പണം അടക്കാനുള്ള തീയതി നീട്ടി നൽകി. ആവശ്യാനുസരണം പണം തവണകളായടക്കാനുള്ള അനുമതി നൽകാൻ അസിസ്റ്റന്റ് എഞ്ചിനീയർമാരെയും റെവന്യൂ സെക്ഷൻ ഓഫിസർമാരെയും ചുമതലപ്പെടുത്തി. ഈ കാലയളവിൽ ഉണ്ടാകുന്ന റീ കണക്ഷൻ ഫീസും സർചാർജും ഒഴിവാക്കാനും തീരുമാനമായി.