< Back
Kerala

Kerala
മാധ്യമങ്ങള്‍ ചിലരെ അനാവശ്യമായി വേട്ടയാടുകയാണെന്ന് കോഴിക്കോട് രൂപതാ മെത്രാന്‍
|1 Sept 2018 10:04 AM IST
കണ്ണൂരിലെ ജയിലില്‍ തൂങ്ങി മരിച്ച വധക്കേസ് പ്രതി സൌമ്യ, മാധ്യമങ്ങളുടെ ഇരയാണെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമവിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി കോഴിക്കോട് രൂപതാ മെത്രാന്‍ മാര്‍ വര്‍ഗീസ് ചക്കാലക്കല്‍. മാധ്യമങ്ങള്‍ ചിലരെ അനാവശ്യമായി വേട്ടയാടുകയാണ്. കണ്ണൂരിലെ ജയിലില്‍ തൂങ്ങി മരിച്ച വധക്കേസ് പ്രതി സൌമ്യ, മാധ്യമങ്ങളുടെ ഇരയാണെന്നും അദ്ദേഹം ആരോപിച്ചു.
ഫാദര്‍ ചാണ്ടി കുരിശുംമൂട്ടില്‍ അനുസ്മരണ പ്രഭാഷണത്തിനിടെയായിരുന്നു മാര്‍ വര്‍ഗീസ് ചക്കാലക്കലിന്റെ പരാമര്‍ശങ്ങള്‍. സഭക്കെതിരായ വിമര്‍ശനങ്ങളെ കുറിച്ചോ വൈദികര്‍ക്കെതിരായ പീഡനാരോപണങ്ങളെ കുറിച്ചോ ഒന്നും പറഞ്ഞില്ലെങ്കിലും വൈദികവൃത്തി തന്നെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമങ്ങളെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമ ധര്‍മ്മത്തെ കുറിച്ച തന്റെ കാഴ്ചപ്പാടുകള്‍ കൂടി പങ്കുവെച്ചാണ് ചക്കാലക്കല്‍ പ്രഭാഷണം അവസാനിപ്പിച്ചത്.