< Back
Kerala
കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പരിസ്ഥിതി സൗഹൃദമാവണണെന്ന് ഡോ. മാധവ് ഗാഡ്ഗില്‍
Kerala

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പരിസ്ഥിതി സൗഹൃദമാവണണെന്ന് ഡോ. മാധവ് ഗാഡ്ഗില്‍

Web Desk
|
2 Sept 2018 10:16 AM IST

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പരിസ്ഥിതി സൗഹൃദമാവണമെന്ന് ഡോ. മാധവ് ഗാഡ്ഗില്‍. മലയോര മേഖലകളിലെ ഖനനത്തിന് പ്രകൃതി സൗഹൃദമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ജനാധിപത്യ നിയമങ്ങളെ ബഹുമാനിച്ചും ശാസ്ത്രീയ സത്യങ്ങളെ അംഗീകരിച്ചുമാണ് താന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ അതില്‍ വസ്തുതാവിരുദ്ധമോ അശാസ്ത്രീയമോ ആയ എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉള്ളതായി പറയുന്നില്ല. കാര്യങ്ങള്‍ വസ്തുതകളാണെങ്കിലും ഞങ്ങള്‍ എതിര്‍ക്കുന്നു എന്നതാണ് ചിലരുടെ നിലപാട്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്മ്മാണം പരിസ്ഥിതി സൗഹൃദമാവണണെന്നും മലയോര മേഖലകളിലെ ഖനനത്തിനുള്‍പ്പെടെ പ്രകൃതി സൗഹൃദമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ നിയമങ്ങളെ ബഹുമാനിച്ചും ശാസ്ത്രീയ സത്യങ്ങളെ അംഗീകരിച്ചുമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പ്രായോഗികമല്ലന്ന് പറയുന്നവര്‍ പരിസ്ഥിതി നിയമങ്ങളെ അട്ടിമറിക്കുന്നതും അതിന്റെ മറവില്‍ അഴിമതി നടത്തുന്നതും തടയുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ പഴികേട്ട ആളാണ് താനെന്ന് അധ്യക്ഷന് പി.ടി. തോമസ് എംഎല്‍എ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും.

മാനവ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍ വൈ.എം.സി.എ ഹാളിലാണ് പ്രഭാഷണം നടന്നത്. അഡ്വ. ഹരീഷ് വാസുദേവന്‍, സാജു കുര്യന്‍, ആര്‍. ഗോപാലകൃഷ്ണന്‍, സി.ആര്‍. നീലകണ്ഠന്‍, അഡ്വ. എം.വി. എല്‍ദോ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Related Tags :
Similar Posts