< Back
Kerala

Kerala
അതിരപ്പള്ളിയില്‍ അണക്കെട്ട് വേണമെന്ന് എം.എം മണി
|2 Sept 2018 8:12 PM IST
ഇതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ സമവായത്തിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു
അതിരപ്പള്ളിയില്‍ അണക്കെട്ടു വേണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. അണക്കെട്ട് ചാലക്കുടിപ്പുഴയിലെ പ്രളയത്തെ പ്രതിരോധിക്കുമെന്നും എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ സമവായത്തിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരുടേയും സി.പി.ഐ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിച്ചത്.