< Back
Kerala

Kerala
വാഹനാപകടത്തില്‍ ഹനാന് പരിക്ക്
|3 Sept 2018 3:38 PM IST
കൊടുങ്ങല്ലൂരിൽ ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങിവരവെയായിരുന്നു അപകടം.
കോളജ് യൂണിഫോമിൽ മത്സ്യവിൽപന നടത്തി ശ്രദ്ധേയയായ ഹനാൻ ഹമീദ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഹനാന്‍റെ നട്ടെല്ലിന് ക്ഷതമേറ്റു. ഡ്രൈവർക്കും പരിക്കുണ്ട്. കൊടുങ്ങല്ലൂരിൽ ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങിവരവെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒരാളെ ഇടിക്കാതിരിക്കാൻ വണ്ടി വെട്ടിച്ചപ്പോഴാണ് പോസ്റ്റിന് ഇടിച്ചത്. ഹനാനെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ശേഷം വിദഗ്ധ ചികിത്സക്കായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.