< Back
Kerala
എലിപ്പനി മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം
Kerala

എലിപ്പനി മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം

Web Desk
|
3 Sept 2018 6:05 PM IST

പ്രതിരോധ പ്രവര്‍ത്തനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തിയ എല്ലാവര്‍ക്കുമെതിരെയും കേസെടുക്കും. 

എലിപ്പനി പ്രതിരോധത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. സൈബര്‍ വിങിനാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയത്.

പ്രതിരോധ പ്രവര്‍ത്തനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തിയ എല്ലാവര്‍ക്കുമെതിരെയും കേസെടുക്കും. വ്യാജപ്രചരണങ്ങള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. എലിപ്പനി പ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്‍ ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നായിരുന്നു ജേക്കബ് വടക്കഞ്ചേരിയുടെ ആരോപണം.

Related Tags :
Similar Posts