< Back
Kerala
തനിക്കെതിരായ ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് പി.കെ ശശി; പരാതി കിട്ടിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം
Kerala

തനിക്കെതിരായ ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് പി.കെ ശശി; പരാതി കിട്ടിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം

Web Desk
|
4 Sept 2018 10:46 AM IST

തന്റെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ആദ്യമായാണ് ഇത്തരമൊരു ആരോപണം. താന്‍ വിവരങ്ങള്‍ അറിയുന്നത് ചില ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നുമാണ്. 

തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി. തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ പരാതി കിട്ടിയതായി പാര്‍ട്ടി തന്നോട് പറയുകയോ വിശദീകരണം ചോദിക്കുകയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ആദ്യമായാണ് ഇത്തരമൊരു ആരോപണം. താന്‍ വിവരങ്ങള്‍ അറിയുന്നത് ചില ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നുമാണ്. തന്റെ രാഷ്ട്രീയമായ വളര്‍ച്ചയില്‍ അസൂയാലുക്കളായവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.കെ ശശിക്കെതിരെ ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും പ്രതികരിച്ചു

ഇന്ന് ചേരുന്ന സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യും. ഡി.വൈ.എഫ്.എൈ വനിത നേതാവാണ് എം.എല്‍.എ ശാരീരികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. ജില്ലാ കമ്മറ്റിക്കും, സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രനേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് അന്വേഷണം കൈമാറിയിട്ടുണ്ട്.

ये भी पà¥�ें- ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി

Related Tags :
Similar Posts