< Back
Kerala

Kerala
പി.കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തും
|5 Sept 2018 2:52 PM IST
സി.പി.എം നേതാവ് പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തും. എന്നാല്‍ പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിത കമ്മിഷന്‍ വ്യക്തമാക്കി. പരാതി പൊലീസിന് കൈമാറണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. സര്‍ക്കാരിന് മുന്നില്‍ പരാതിയില്ലെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം.
പി കെ ശശിക്കെതിരായ ആരോപണത്തില്‍ സ്വമേധയാ കേസെടുക്കാന്‍ സാങ്കേതിക തടസ്സങ്ങളാണ് വനിത കമ്മിഷന്‍ ഉന്നയിക്കുന്നത്. എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്യു. നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ ഡി.ജി.പി തൃശൂര്‍ റേഞ്ച് ഐ.ജിക്ക് നിര്‍ദേശം നല്‍കി.