< Back
Kerala

Kerala
പി. കെ ശശി: എന്നും വിവാദങ്ങളുടെ തോഴന്‍
|7 Sept 2018 8:08 AM IST
പോലീസിനോട് ശശി മോശമായി പെരുമാറിയ സംഭവവും ഏത് തമ്പ്രാൻ പറഞ്ഞാലും നിലവിളക്ക് കൊളുത്തുമെന്ന് പറഞ്ഞതും നേരത്തെ വിവാദമായിരുന്നു.
എന്നും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച നേതാവാണ് പി.കെ ശശി. പോലീസിനോട് ശശി മോശമായി പെരുമാറിയ സംഭവവും നേരത്തെ വിവാദമായിരുന്നു.
ചെറുപ്പുളശേരി എഴുവന്തലയിൽ പൊലീസിനോട് കയർക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. എം.എൽ.എ ആകുന്നതിന് മുമ്പ് മണ്ണാർക്കാട് വെച്ച് പൊലീസിനോട് മോശമായി പെരുമാറിയ സംഭവത്തിലും ശശിക്കെതിരെ കേസ് എടുത്തില്ല.
സർക്കാർ പരിപാടികളിൽ നിലവിളക്ക് കൊളുത്തരുതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞപ്പോൾ ഏത് തമ്പ്രാൻ പറഞ്ഞാലും നിലവിളക്ക് കൊളുത്തുമെന്നാണ് ശശി പറഞ്ഞതും വിവാദമായിരുന്നു. ശത്രുക്കളെ കായികമായി നേരിടുമെന്ന ആരോപണവും ശക്തമാണ്.
മണ്ണാർക്കാട് കേന്ദ്രീകരിച്ച് നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമാണ് പാർട്ടി നടപടി നേരിട്ടത്.