< Back
Kerala

Kerala
പിസി ജോര്‍ജിന്റെ അധിക്ഷേപം; കന്യാസ്ത്രീ വാര്‍ത്താസമ്മേളനം മാറ്റി
|8 Sept 2018 6:58 PM IST
പിസി ജോര്‍ജ്ജിന്റെ അധിക്ഷേപത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കും
ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. പിസി ജോര്‍ജിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തെ തുടര്‍ന്നാണ് കന്യാസ്ത്രീ പിന്മാറിയത്. പിസി ജോര്‍ജ്ജിന്റെ അധിക്ഷേപത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കും.
കന്യാസ്ത്രീ പറയുന്നത് 13 തവണ താന്‍ പിഡിപ്പിക്കപ്പെട്ടുവെന്നാണെന്നും പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നുവെന്നായിരുന്നു പിസി ജോര്‍ജ്ജ് അധിക്ഷേപിച്ചത്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീ അല്ലെന്നും അവര്‍ക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നുമാണ് പൂഞ്ഞാര്‍ എംഎല്‍എ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.