< Back
Kerala
പാലക്കാട് അകത്തേത്തറയുടെ പ്രളയ മേഖലാ ഭൂപടം തയ്യാറാക്കുന്നു
Kerala

പാലക്കാട് അകത്തേത്തറയുടെ പ്രളയ മേഖലാ ഭൂപടം തയ്യാറാക്കുന്നു

Web Desk
|
10 Sept 2018 7:47 AM IST

പ്രളയ ബാധിത പ്രദേശത്ത് പ്രളയമേൽപ്പിച്ച ഭൗതിക ആഘാതം ഭൂപടത്തിൽ രേഖപെടുത്തും. പ്രദേശത്തെ പാരിസ്ഥിതിക മാറ്റവും ഭൂപടത്തിലുണ്ടാവും, പ്രളയ ബാധിത പ്രദേശത്തെ പുനർനിർമ്മാണത്തിന് ഭൂപടം ഏറെ സഹായകമാവും

പാലക്കാട് അകത്തേത്തറയിൽ പ്രളയ മേഖല ഭൂപടം തയ്യാറാക്കുന്നു. പ്രളയത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും വ്യക്തമാക്കുന്ന ഭൂപടം ഭാവിയിലേക്കും മുതൽ കൂട്ടാകും.

പാലക്കാട് ജില്ലയിൽ പ്രളയം ഏറ്റവും നാശം വിതച്ച പ്രദേശങ്ങളിലെന്നാണ് അക്കത്തേത്തറ പഞ്ചായത്തിലെ ആണ്ടിമo. ഹരിത കേരള മിഷൻ, അകത്തേതറ ഗ്രാമ പഞ്ചായത്ത്, റവന്യൂ ഡിപ്പാർട്ട്മെന്റ്, ചിറ്റൂർ ഗവൺമെന്റ് കോളേജിലെ ജോഗ്രഫി ഡിപ്പാർട്ട്മെന്റ്, അകത്തേറ എൻ.എസ്.എസ് കോളേജിലെ സിവിൽ എഞ്ചിനിയറിംഗ് ഡിപാർട്ട്മെന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങി നിരവധി പേരുടെ സഹകരണത്തോടെയാണ് പ്രളയ മേഖലാ ഭൂപടം തയ്യാറാക്കുന്നത്. ഓരോ പ്രദേശത്തും ചെന്ന് വിവരശേഖരണം നടത്തുകയാണ് ഭൂപടം തയ്യാറാക്കുന്നതിന്റെ ആദ്യപടി.

പ്രളയ ബാധിത പ്രദേശത്ത് പ്രളയമേൽപ്പിച്ച ഭൗതിക ആഘാതം ഭൂപടത്തിൽ രേഖപെടുത്തും. പ്രദേശത്തെ പാരിസ്ഥിതിക മാറ്റവും ഭൂപടത്തിലുണ്ടാവും, പ്രളയ ബാധിത പ്രദേശത്തെ പുനർനിർമ്മാണത്തിന് ഭൂപടം ഏറെ സഹായകമാവും.

ഭാവിയിലേക്കും മുതൽ കൂട്ടാവുന്ന ഭൂപടം ഡിജിറ്റൽ രൂപത്തിലാണ് തയ്യാറാക്കുന്നത്. ജില്ലയിലെ മറ്റ് പ്രളയ ബാധിത പ്രദേശങ്ങളിലും ഭൂപടം തയറാക്കും. കൂടാതെ ഈ പ്രദേശങ്ങളിലുണ്ടായ സാമ്പത്തിക, സാമൂഹ്യ ആഘാതങ്ങളും പ്രത്യേക രേഖകളായി സൂക്ഷിക്കും. ഇത് ചരിത്ര വിദ്യാർഥികൾക്കും ഏറെ ഗുണം ചെയ്യും.

Similar Posts