< Back
Kerala

Kerala
പ്രളയ ദുരന്തം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ എം.പിമാരെ കാണാനാവില്ലെന്ന് പ്രധാനമന്ത്രി
|10 Sept 2018 1:20 PM IST
പ്രധാനമന്ത്രിയ്ക്ക് സമയമില്ലാത്തതിനാല്‍ എം.പിമാരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി.
പ്രളയ ദുരന്തം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ എം.പിമാരെ കാണാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പ്രധാനമന്ത്രിയ്ക്ക് സമയമില്ലാത്തതിനാല്‍ എം.പിമാരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി. ഇക്കാര്യം ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി അറിയിച്ചുവെന്ന് കെ.സി വേണുഗോപാൽ എം.പി ആലപ്പുഴയില്‍ പറഞ്ഞു. പ്രധാനമന്ത്രി കേരളത്തെ അവഹേളിച്ചുവെന്നും ഒരു തവണ ചര്‍ച്ച നടത്തിയ ആഭ്യന്തരമന്ത്രിയെ വീണ്ടും കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മറുപടി നല്‍കിയതായും കെ.സി വേണുഗോപാൽ പറഞ്ഞു.