< Back
Kerala

Kerala
സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല
|11 Sept 2018 5:53 PM IST
‘രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തത് ഗുരുതരമായ പ്രശ്നമാണ്.ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേരാത്തത് മന്ത്രിമാര്‍ക്കിടയിലെ തര്‍ക്കം കാരണമാണ്..
സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ഭരണഘടന പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തത് ഗുരുതരമായ പ്രശ്നമാണ്.
ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേരാത്തത് മന്ത്രിമാര്‍ക്കിടയിലെ തര്‍ക്കം കാരണമാണ്. ഒരാഴ്ചയായി കേരളത്തിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം നിലച്ചെന്നും മന്ത്രിമാര്‍ക്ക് പണം പിരിക്കുന്നതില്‍ മാത്രമാണ് താത്പര്യമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.