< Back
Kerala
ശശിക്കെതിരായ ലൈംഗിക ആരോപണം സിപിഎമ്മിന്‍റെ ആഭ്യന്തര പ്രശ്നമെന്ന് കാനം
Kerala

ശശിക്കെതിരായ ലൈംഗിക ആരോപണം സിപിഎമ്മിന്‍റെ ആഭ്യന്തര പ്രശ്നമെന്ന് കാനം

Web Desk
|
11 Sept 2018 6:51 PM IST

കന്യാസ്ത്രീ പീഡനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യായീകരിച്ചു.

കന്യാസ്ത്രീ പീഡനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പികെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്നും കാനം പ്രതികരിച്ചു.

ബിഷപ്പിനെതിരായ ആരോപണത്തില്‍ നീതിക്ക് വേണ്ടി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനം പൊലീസിനെ ന്യായീകരിച്ചത്. കന്യാസ്ത്രീകളുടെ സമരത്തിലെ ആശയത്തോടൊപ്പമാണ് സിപിഐ എന്നും കാനം പറഞ്ഞു.

തന്നെ പരിഹസിച്ച റവന്യു അഡീ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെതിരെ കൃഷി മന്ത്രി പരാതി നല്‍കിയിട്ടുണ്ട്. അതില്‍ ഉടന്‍ പരിഹാരമുണ്ടാകും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വികസനത്തെക്കുറിച്ച കാഴ്ചപ്പാടുകളില്‍ തിരുത്തല്‍ വേണമെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

Similar Posts