< Back
Kerala
‘പൾസർ സുനിയാണ് ഫ്രാങ്കോ; അവള്‍ക്കൊപ്പം എന്നത് നിബന്ധനകള്‍ക്ക് വിധേയം’
Kerala

‘പൾസർ സുനിയാണ് ഫ്രാങ്കോ; അവള്‍ക്കൊപ്പം എന്നത് നിബന്ധനകള്‍ക്ക് വിധേയം’

Web Desk
|
12 Sept 2018 3:30 PM IST

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെടുത്തിയാണ് സര്‍ക്കാരിനും പോലീസിനും സഭയ്ക്കുമെതിരെയുള്ള മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നടി മാല പാര്‍വതി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെടുത്തിയാണ് സര്‍ക്കാരിനും പോലീസിനും സഭയ്ക്കുമെതിരെയുള്ള മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

''ദിലീപിനെ അറസ്റ്റ് ചെയ്യാൻ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാൻ താമസിക്കും എന്ന വാദത്തിൽ ശരികേടുണ്ട്. പൾസർ സുനിയാണ് ഫ്രാങ്കോ.ഇനി ഫ്രാങ്കോയ്ക്ക് കൊട്ടേഷൻ കൊടുത്തവരുണ്ടെങ്കിൽ വഴിയെ പിടിക്കാം.'' അവര്‍ വിമര്‍ശിച്ചു. ഇന്ന് രാവിലെ ഫേസ് ബുക്കിൽ കണ്ടത് 'അവൾക്കൊപ്പം' നിബന്ധനകള്‍ക്ക് വിധേയം എന്നാണെന്നും പാര്‍വതി പരിഹസിച്ചു.

വളരെ അധികം ചട്ടകൂടുകൾക്കുള്ളിൽ കഴിയുന്ന കന്യാസ്ത്രീമാർ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ അതവർക്ക് സത്യത്തെ കുറിച്ചുള്ള ബോധം ഉള്ളത് കൊണ്ടാണെന്നും മാല പാര്‍വതി പറഞ്ഞു. ''ഒരു പക്ഷേ മരണം പോലും അവർ മുന്നിൽ കാണുന്നുണ്ടാകാം. ഇരുട്ടറയിൽ അടയ്ക്കുക തുടങ്ങിയ ഹീനമായ ശിക്ഷാ വിധികളാണ് കോൺവെന്റുകളിൽ നില നിൽക്കുന്നത്.'' അവർക്ക് വേണ്ടി നമ്മൾ ഉയർത്തുന്ന ശബ്ദത്തിന് ആക്കം പോരെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദിലീപിനെ അറസ്റ്റ് ചെയ്യാൻ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാൻ താമസിക്കും എന്ന വാദത്തിൽ ശരികേടുണ്ട്. പൾസർ സുനിയാണ് ഫ്രാങ്കോ.ഇനി ഫ്രാങ്കോയ്ക്ക് കൊട്ടേഷൻ കൊടുത്തവരുണ്ടെങ്കിൽ വഴിയെ പിടിക്കാം. വളരെ അധികം ചട്ടകൂടുകൾക്കുള്ളിൽ കഴിയുന്ന കന്യാസ്ത്രീമാർ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ.. അതവർക്ക് സത്യത്തെ കുറിച്ചുള്ള ബോധം ഉള്ളത് കൊണ്ടാണ്. ഒരു പക്ഷേ മരണം പോലും അവർ മുന്നിൽ കാണുന്നുണ്ടാകാം. ഇരുട്ടറയിൽ അടയ്ക്കുക തുടങ്ങിയ ഹീനമായ ശിക്ഷാ വിധികളാണ് കോൺവെന്റുകളിൽ നില നിൽക്കുന്നത്. അവർക്ക് വേണ്ടി നമ്മൾ ഉയർത്തുന്ന ശബ്ദത്തിന് ആക്കം പോര!

Similar Posts