< Back
Kerala

Kerala
നഷ്ടപരിഹാര വിതരണത്തിന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലേക്ക്
|12 Sept 2018 4:24 PM IST
പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാര വിതരണത്തിന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലേക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സുതാര്യമാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ്.
പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാര വിതരണത്തിന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലേക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണം സുതാര്യമാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയമുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.
പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ക്യാബിനറ്റ് കൂടാത്തതിനാൽ കൂട്ടായ ചർച്ച നടക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുള്ള നിർബന്ധിത പിരിവ് അംഗീകരിക്കാനാകില്ലെന്നും ഉമ്മൻ ചാണ്ടി മലപ്പുറത്ത് പറഞ്ഞു.