< Back
Kerala
മുഖ്യമന്ത്രിയുടെ 10 ലക്ഷം വാഗ്ദാനം തിരുത്തി ഇപി ജയരാജന്‍
Kerala

മുഖ്യമന്ത്രിയുടെ 10 ലക്ഷം വാഗ്ദാനം തിരുത്തി ഇപി ജയരാജന്‍

Web Desk
|
13 Sept 2018 4:38 PM IST

പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തിരുത്തി മന്ത്രി ഇപി ജയരാജന്‍

പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തിരുത്തി മന്ത്രി ഇപി ജയരാജന്‍. നഷ്ടപ്പെട്ട വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് പഠിക്കുകയാണെന്നും, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കാണ് പത്ത് ലക്ഷം വായ്പ നല്‍കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ സഹായം ലഭ്യമാകുമോ എന്ന ആശങ്കയിലാണ് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍.

പ്രളയത്തിന് ശേഷം ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രി കൊച്ചിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞത് ഇതായിരുന്നു. ഇനി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞത് കേള്‍ക്കുക.

ഇതോടെ മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത പണം ലഭ്യമാകുമോ എന്ന കടുത്ത ആശങ്കയിലാണ് വീടും സ്ഥലവും നഷ്ടപ്പെട്ട ദുരിതബാധിതര്‍.

Similar Posts