< Back
Kerala
ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്‍റെ ഭാര്യയെയാണെന്ന് പ്രവാസി യുവാവിന്‍റെ പരാതി 
Kerala

ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്‍റെ ഭാര്യയെയാണെന്ന് പ്രവാസി യുവാവിന്‍റെ പരാതി 

Web Desk
|
13 Sept 2018 7:24 PM IST

ബഹറൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍.

ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്‍റെ ഭാര്യയെയാണെന്ന് അവകാശപ്പെട്ട് പ്രവാസി യുവാവ്. ബഹറൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. തന്‍റെ രണ്ട് മക്കളേയും കൂട്ടി ഭാര്യ മൂന്ന് മാസം മുമ്പ് വീട് വിട്ടിറങ്ങിയതാണെന്നും അതിനാല്‍ മക്കളെ വിട്ടുകിട്ടണമെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ യുവാവ് അവശ്യപ്പെടുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിന്‍റെ മൊഴി വിശദമായി രേഖപ്പെടുത്തി തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് വടകര സിഐ മീഡിയവണിനോട് വ്യക്തമാക്കി. വീട് വിട്ടിറങ്ങിയെങ്കിലും ബന്ധം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും പരാതിയിലുണ്ട്. എട്ടും അഞ്ചും വയസുള്ള മക്കളെ വിട്ടുകിട്ടണമെന്നാണ് യുവാവിന്‍റെ പ്രധാന ആവശ്യം.

മാഹി സ്വദേശിയായ കിര്‍മാണി മനോജ് വടകര സ്വദേശിയായ യുവതിയെ പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വെച്ച് ഇന്നലെയാണ് വിവാഹം കഴിച്ചത്. ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മനോജ്കുമാറെന്ന കിര്‍മാണി മനോജ് പരോളിലിറങ്ങിയാണ് വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നേരത്തെ ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിയുടെ വിവാഹത്തില്‍ പാര്‍ട്ടി നേതാക്കളടക്കം പങ്കെടുത്തത് വിവാദമായിരുന്നു.

Similar Posts