< Back
Kerala

Kerala
കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ്
|14 Sept 2018 8:52 PM IST
കന്യാസ്ത്രീയുടെ ചിത്രം അടങ്ങിയ അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് മിഷനറീസ് ഓഫ് ജീസസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കന്യാസ്ത്രീയുടെ ചിത്രം അടങ്ങിയ അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് മിഷനറീസ് ഓഫ് ജീസസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കേസിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും.