< Back
Kerala
ചാലിയത്ത് മത്സ്യബന്ധനത്തിന് ഇതരസംസ്ഥാനക്കാരും;  പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍
Kerala

ചാലിയത്ത് മത്സ്യബന്ധനത്തിന് ഇതരസംസ്ഥാനക്കാരും; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

Web Desk
|
14 Sept 2018 11:17 AM IST

പുറംകടലില്‍ വലിയ വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാനക്കാര്‍, കുറഞ്ഞ വിലക്ക് മീന്‍ വില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് തൊഴിലില്ലാതാകുന്നുവെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതി.

ഇതര സംസ്ഥാന തൊഴിലാളികളുടെ മത്സ്യബന്ധനത്തിനെതിരെ ചാലിയം കടപ്പുറത്ത് തദ്ദേശീയ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പുറംകടലില്‍ വലിയ വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാനക്കാര്‍, കുറഞ്ഞ വിലക്ക് മീന്‍ വില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് തൊഴിലില്ലാതാകുന്നുവെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതി.

വര്‍ഷങ്ങളായി തങ്ങള്‍ മാത്രം മത്സ്യബന്ധനം നടത്തിയിരുന്ന പ്രദേശങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി കടന്നു വന്നതോടൊണ് അസ്വസ്ഥതകള്‍ ആരംഭിച്ചത്. പുറംകടലില്‍ നിന്ന് വലിയ വള്ളങ്ങളില്‍ മീന്‍ പിടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍, കുറഞ്ഞ വിലക്ക് മീന്‍ വില്‍കാന്‍ കൂടി തുടങ്ങിയതോടെ പ്രതിഷേധം കനത്തു. ദിവസങ്ങളോളം കടലില്‍ കിടന്ന് തിരിച്ചെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ മീന്‍ നല്‍കുന്ന വിലക്ക് ദിവസവും കടലില്‍ പോയിവരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. ആഴ്ചകളോളം മത്സ്യം കേടുവരാതിരിക്കാന്‍ ഇതര സംസ്ഥാനക്കാര്‍ മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നതായും ഇവര്‍ ആരോപിച്ചു.

പ്രതിഷേധത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രദേശത്ത് ഒപ്പുശേഖരണം നടത്തി കലക്ടര്‍ക്ക് സമര്‍പ്പിച്ച തൊഴിലാളികള്‍ വരുംദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണം ഇതര സംസ്ഥാന തൊഴിലാളികള്‍ നിഷേധിച്ചു.

Related Tags :
Similar Posts