< Back
Kerala
ശശിക്കെതിരായ പീഡനപരാതിയില്‍ പാര്‍ട്ടി കമ്മീഷന്‍ യുവതിയുടെ മൊഴിയെടുത്തു
Kerala

ശശിക്കെതിരായ പീഡനപരാതിയില്‍ പാര്‍ട്ടി കമ്മീഷന്‍ യുവതിയുടെ മൊഴിയെടുത്തു

Web Desk
|
15 Sept 2018 1:31 PM IST

മൊഴി രേഖപ്പെടുത്തിയത് എ.കെ ബാലനും പി. കെ ശ്രീമതിയും ജില്ലാ കമ്മിറ്റി ഓഫീസില്‍ നേരിട്ടെത്തി. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് യുവതി

പി.കെ ശശി എം.എൽ.എക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സി.പി.എം കമ്മീഷൻ പെൺകുട്ടിയുടെ മൊഴി എടുത്തു. പരാതിക്കാരിയുടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ പാലക്കാട് ജില്ലാ സെക്രട്ടറിക്ക് പി.കെ ശ്രീമതി ടീച്ചർ നിർദ്ദേശം നൽകി.

ഇന്നലെ വൈകുന്നേരം 3 മണി മുതൽ 7 മണി വരെയാണ് സി.പി.എം കമ്മീഷൻ അംഗങ്ങളായ എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവർ പരാതിക്കാരിയുടെ മൊഴി എടുത്തത്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്. പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി യുവതി മൊഴി നൽകി. താനാണ് പരാതിക്കാരിയെന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ പ്രചരിപ്പിക്കുന്നതായി പരാതിക്കാരി കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തി. തന്റെ അച്ഛനോട് ആളുകൾ പരാതിയുടെ വിവരങ്ങൾ ചോദിക്കുന്നത് മാനസികമായി പ്രയാസം സൃഷ്ടിക്കുന്നതായും പരാതിക്കാരി പറഞ്ഞു. ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ശ്രീമതി ടീച്ചർ പാലക്കാട് ജില്ലാ സെക്രട്ടറിക്കും, മണ്ണാർക്കാട് ഏരിയ സെക്രട്ടറിക്കും നിർദ്ദേശം നൽകി. പി. കെ ശശി എം.എൽ.എ രാജിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മറ്റി ചെറുപ്പളശ്ശേരിയിലെ എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തി.

Similar Posts