< Back
Kerala
കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസത്തില്‍
Kerala

കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസത്തില്‍

Web Desk
|
15 Sept 2018 4:42 PM IST

ബിഷപ്പിന്റെ അറസ്റ്റുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തില്‍. ബിഷപ്പിന്റെ അറസ്റ്റുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര് ഇന്ന് സമരപ്പന്തലില്‍ എത്തി. കന്യാസ്ത്രീകളുടെ കണ്ണൂനീര്‍ തന്‍റേതും കൂടിയാണെന്നും സമരത്തില്‍ സഭ ചെയ്യേണ്ടത് ചെയ്യണമെന്നും ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു

Related Tags :
Similar Posts