< Back
Kerala
വടക്കഞ്ചേരിയുടെ അറസ്റ്റിനെതിരെ വി.എസ്; തെറ്റില്ലെന്ന് കെ.കെ ശൈലജ
Kerala

വടക്കഞ്ചേരിയുടെ അറസ്റ്റിനെതിരെ വി.എസ്; തെറ്റില്ലെന്ന് കെ.കെ ശൈലജ

Web Desk
|
15 Sept 2018 8:06 PM IST

പ്രചാരണങ്ങളുടെ ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കാമെന്നും വി.എസ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. 

പ്രകൃതി ചികിത്സ പ്രചാരകന്‍ ജേക്കബ് വടക്കഞ്ചേരിയുടെ അറസ്റ്റിനെതിരെ വി.എസ് അച്യുതാനന്ദന്‍. അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ശരിയായില്ലെന്നും വി.എസ് പറഞ്ഞു.

വടക്കഞ്ചേരിയുടെ പ്രചാരണങ്ങള്‍ ആരോഗ്യസംവിധാനത്തിന് ഹാനികരമെങ്കില്‍ കേസെടുക്കാം. പ്രചാരണങ്ങളുടെ ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കാമെന്നും വി.എസ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം നടത്തിയതിനാണ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

അതേസമയം, ജേക്കബ് വടക്കഞ്ചേരിയുടെ അറസ്റ്റില്‍ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മനുഷ്യ ജീവന് ഭീക്ഷണിയാകുന്ന തരത്തിലുള്ള പ്രചരണമാണ് വടക്കഞ്ചേരി നടത്തിയത്. ജേക്കബ് വടക്കുഞ്ചേരിക്ക് പറയാനുള്ളത് കോടതിയിൽ പറയാമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts