< Back
Kerala
വിറ്റത് എച്ച്.എം.ടിയുടെ ഭൂമി; പ്രതിസന്ധിയിലായത് അബ്ദുള്‍ കരീമിന്റെ ജീവിതം
Kerala

വിറ്റത് എച്ച്.എം.ടിയുടെ ഭൂമി; പ്രതിസന്ധിയിലായത് അബ്ദുള്‍ കരീമിന്റെ ജീവിതം

Web Desk
|
17 Sept 2018 8:01 AM IST

കരീമിന് തൊഴില്‍ നല്‍കാനാവാതെ വന്നതോടെയാണ് കമ്പനി പരിസരത്ത് ഹോട്ടൽ നടത്തുന്നതിന് 2013 ല്‍ സൊസൈറ്റി തന്നെ കരീമിന് അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഈസ്ഥലം കമ്പനി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിറ്റു.

എറണാകുളം എച്ച്.എം.ടി കമ്പനി നടത്തിയ ഭൂമി വില്‍പനയില്‍ വലഞ്ഞിരിക്കുകയാണ് കളമശേരി സ്വദേശി എന്‍.എ അബ്ദുള്‍ കരീം. ആകെയുള്ള ഉപജീവനമാര്‍ഗമായ ഹോട്ടല്‍ ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതാണ് അബ്ദുള്‍ കരീമിനെയും കുടുംബത്തിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കമ്പനി നടത്തുന്ന കുടിയൊഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കെതിരെ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

1987 മുതല്‍ എച്ച്.എം.ടി കമ്പനിയിലെ അഗ്രികൾച്ചർ സൊസൈറ്റി ജീവനക്കാരനായിരുന്നു എൻ.എ അബ്ദുൾ കരീം, കമ്പനിയുടെയും സൊസൈറ്റിയുടെയും പ്രവർത്തനങ്ങൾ കുറഞ്ഞതോടെ ഇദ്ദേഹത്തിന്റെ തൊഴിലും ഇല്ലാതായി. 2025 വരെ ജോലി കാലാവധിയുണ്ടെങ്കിലും കരീമിന് തൊഴില്‍ നല്‍കാനാവാതെ വന്നതോടെയാണ് കമ്പനി പരിസരത്ത് ഹോട്ടൽ നടത്തുന്നതിന് 2013 ല്‍ സൊസൈറ്റി തന്നെ കരീമിന് അനുമതി നല്കിയത്. എന്നാല്‍ കച്ചവടം തുടങ്ങി 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്ഥലം കമ്പനി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിറ്റു.

നിര്‍ബന്ധിത അവധിയിലുള്ള കരീമിനോട് ജോലിയിൽ തിരികെ പ്രവേശിക്കും വരെ ഹോട്ടൽ നടത്താൻ തടസമില്ലെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. ഇതോടെ ഹോട്ടല്‍ വിപുലപ്പെടുത്തുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപയുടെ വായ്പയുമെടുത്തു. എന്നാല്‍ കമ്പനി കുടിയിറക്കാനുള്ള ശ്രമങ്ങളാംരംഭിച്ചതോടെയാണ് ഇയാള്‍ നിസഹായനായത്.

വിവിധ ഓഫീസുകളിലായി കരീം പരാതി നൽകി മാസങ്ങള്‍ പിന്നിട്ടിട്ടും നാളിതുവരെയും ഒരു നടപടികളും ഉണ്ടായില്ല. അതുകൊണ്ട് തന്നെ വാടക വീട്ടില്‍ താമസിക്കുന്ന കരീമിന്റെയും കുടുംബത്തിന്റെയും പ്രയാസങ്ങള്‍ മനസിലാക്കി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

Related Tags :
Similar Posts