< Back
Kerala
പരിസ്ഥിതി പ്രവർത്തകരെ  ടിപ്പർ ലോറിക്കാര്‍ മര്‍ദിച്ചു
Kerala

പരിസ്ഥിതി പ്രവർത്തകരെ ടിപ്പർ ലോറിക്കാര്‍ മര്‍ദിച്ചു

Web Desk
|
17 Sept 2018 12:57 PM IST

സമീപത്തെ ക്വാറികള്‍ക്കെതിരെ നിരന്തരം പരാതി നല്‍കാറുണ്ട് ഇവര്‍. ഇനി അങ്ങനെ പരാതി നല്‍കുകയാണെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍

കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവർത്തകർക്ക് ടിപ്പർ ലോറിക്കാരുടെ മർദനം.കൂരാച്ചുള്ളിൽ ബാബു, പികെ ബഷീര്‍ എന്നിവർക്കാണ് മർദനമേറ്റത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നു..

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ബാബുവിനെ അഞ്ച് ടിപ്പര്‍ ലോറികളിലായെത്തിയ സംഘമാണ് മര്‍ദ്ദിച്ചത്. അത് കണ്ട് ബാബുവിനെ രക്ഷിക്കാനും അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുമുള്ള ശ്രമത്തിനിടെയാണ് ബഷീറിന് മര്‍ദ്ദനമേറ്റത്. ബഷീറിന്റെ മൊബൈല്‍ പിടിച്ചുവാങ്ങി തകര്‍ക്കുകയും ചെയ്തു.

പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തരാണ് ഇരുവരും. സമീപത്തെ ക്വാറികള്‍ക്കെതിരെ നിരന്തരം പരാതി നല്‍കാറുണ്ട് ഇവര്‍. ഇനി അങ്ങനെ പരാതി നല്‍കുകയാണെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറയുന്നു.

തുടര്‍ന്ന് ഇരുവരും റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നാട്ടുകാരും പ്രതിഷേധത്തിനെത്തി. ഒടുവില്‍ പൊലീസെത്തി ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Similar Posts