< Back
Kerala
ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ
Kerala

ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ

Web Desk
|
18 Sept 2018 1:35 PM IST

ബിഷപ്പിന് പരാതിക്കാരിയോടാണ് വൈരാഗ്യം. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് ബിഷപ്പ് ശ്രമിക്കുന്നത്. വ്യക്തമായ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകൾ. ബിഷപ്പ് ഫ്രാങ്കോക്ക് പരാതിക്കാരിയോടാണ് വൈരാഗ്യമെന്നും കന്യാസ്ത്രീകൾ പറഞ്ഞു. എറണാകുളം വഞ്ചി സ്ക്വയറിലെ അനിശ്ചിതകാല സമരം പതിനൊന്നാം ദിനവും തുടരുകയാണ്.

സഭാതലത്തിലെ നടപടികളുടെ പേരിൽ കന്യാസ്ത്രീ വ്യക്തിവൈരാഗ്യം തിർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന ബിഷപ്പിന്റെ വാദം സമരം ചെയ്യുന്ന കന്യാസ്ത്രീകൾ തള്ളിക്കളയുകയാണ്. ബിഷപ്പിന് പരാതിക്കാരിയോടാണ് വൈരാഗ്യം. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് ബിഷപ്പ് ശ്രമിക്കുന്നത്. വ്യക്തമായ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. കന്യാസ്ത്രീയുടെ സഹോദരിയോടൊപ്പം സാമൂഹ്യ പ്രവർത്തക പി . ഗീതയും നിരാഹാരം തുടരുകയാണ്. മുൻമന്ത്രി ഷിബു ബേബി ജോൺ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് തുടങ്ങിയവരും ഇന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി.

Similar Posts