< Back
Kerala
കൊല്ലത്ത് ആദിവാസി ഊരുകളില്‍ അപൂര്‍വ്വരോഗം
Kerala

കൊല്ലത്ത് ആദിവാസി ഊരുകളില്‍ അപൂര്‍വ്വരോഗം

Web Desk
|
18 Sept 2018 8:48 AM IST

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശരീരം ചൊറിഞ്ഞ് പൊട്ടുകയും നീരുവെക്കുകയും ചെയ്യുന്നതാണ് രോഗം. മെഡിക്കല്‍ ക്യാമ്പ് നടത്താത്തതിനാല്‍ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

കൊല്ലം കുളത്തുപ്പുഴ പഞ്ചായത്തിലെ കടമാന്‍കോട് ആദിവാസി കോളനിയില്‍ അപൂര്‍വ്വരോഗം പടരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശരീരം ചൊറിഞ്ഞ് പൊട്ടുകയും നീരുവെക്കുകയും ചെയ്യുന്നതാണ് രോഗം. മെഡിക്കല്‍ ക്യാമ്പ് നടത്താത്തതിനാല്‍ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

കടമാന്‍ങ്കോട് കുഴവിതോട്, മൊക്ക ആദിവാസി കോളനികളിലാണ് ശരീരം ചൊറിഞ്ഞ് പൊട്ടുന്ന പകര്‍ച്ചവ്യാധി വ്യാപിച്ചിരിക്കുന്നത്. ശരീരത്തില്‍ ശക്തമായ ചൊറിച്ചിലനുഭവപ്പെടുകയും നീര് വെക്കുകയും ചെയ്യും. ചൂട് കൂടുമ്പോഴും വിയര്‍ക്കുമ്പോഴും ഇത് രൂക്ഷമാകും. ഒരാള്‍ക്ക് രോഗം പിടിപെട്ട വീടുകളിലെ മുഴുവന്‍ അംഗങ്ങളിലേക്കും പെട്ടെന്ന് രോഗം പടരുന്നുണ്ട്. കുട്ടികളിലാണ് രോഗം പെട്ടെന്ന് പടരുന്നത്.

രോഗം പടര്‍ന്ന് പിടിക്കുന്നതോടെ എത്രയും പെട്ടെന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം. പ്രളയശേഷമുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോ ബോധവല്‍ക്കരണമോ മേഖലയില്‍ ഉണ്ടായിട്ടില്ല. പ്രളയത്തില്‍ ഈ മേഖലയിലെ ആദിവാസി കോളനികള്‍ ഒരാഴ്ചയോളം ഒറ്റപ്പെട്ടു പോയിരുന്നു.

Related Tags :
Similar Posts