< Back
Kerala
‘ഞങ്ങള്‍ പിരിവെടുത്ത് നന്നാക്കുമായിരുന്നു, എം.എല്‍.എ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് വെറുതെയായെ’ന്ന് കരിഞ്ചോലമലക്കാര്‍
Kerala

‘ഞങ്ങള്‍ പിരിവെടുത്ത് നന്നാക്കുമായിരുന്നു, എം.എല്‍.എ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് വെറുതെയായെ’ന്ന് കരിഞ്ചോലമലക്കാര്‍

Web Desk
|
18 Sept 2018 3:16 PM IST

ഉരുള്‍പൊട്ടലുണ്ടായി മാസം മൂന്ന് കഴിഞ്ഞിട്ടും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങാതെ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമല. മലമുകളില്‍ നിന്ന് ഉരുണ്ട് വന്ന ഭീമന്‍ പാറകെട്ടുകള്‍ വരെ അങ്ങനെ തന്നെ കിടക്കുകയാണ്

കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലുണ്ടായി മൂന്ന് മാസം കഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല. മലമുകളില്‍ നിന്ന് ഉരുണ്ട് വന്ന ഭീമന്‍ പാറകെട്ടുകള്‍ വരെ അങ്ങനെ തന്നെ കിടക്കുകയാണ്. റോഡും തകര്‍ന്ന് കിടക്കുന്നു. കുടിവെള്ളത്തിന്റെ പ്രശ്നവും പ്രദേശത്തുണ്ട്.

ദുരന്തത്തിന് ഇരയായവര്‍ക്ക് താമസിക്കാന്‍ എടുത്ത് നല്‍കിയ വീടിന് വാടക നല്‍കാത്തതില്‍ തുടങ്ങുന്നു പ്രശ്നങ്ങള്‍. പ്രദേശം പൂര്‍ണ്ണമായും പഴയ പടിയാക്കാന്‍ കഴിയില്ലെങ്കിലും മണ്ണും കല്ലും നീക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. റോഡ് തകര്‍ന്ന് താറുമാറായി കിടക്കുന്നതാണ് കുറേയധികം ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. വഴിയില്ലാത്തതിനാല്‍ തെങ്ങില്‍ നിന്നും കവുങ്ങില്‍ നിന്നും വിളകള്‍ പറിക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

വീടും സ്ഥലവും നഷ്ടമായവര്‍ക്ക് നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞ നഷ്ടപരിഹാര തുക പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്ന പരാതി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിനുമുണ്ട്. കട്ടിപ്പാറ ദുരന്തത്തിന് ശേഷം പ്രളയം വന്നതാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്.

Similar Posts