< Back
Kerala
നേതൃമാറ്റം സ്വാഗതം ചെയ്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധീരനും
Kerala

നേതൃമാറ്റം സ്വാഗതം ചെയ്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധീരനും

Web Desk
|
20 Sept 2018 1:40 PM IST

മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

കെ.പി.സി.സിയിലെ നേതൃമാറ്റം സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍. മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. വിഭാഗീയതക്കതീ‌തമായി മുല്ലപ്പള്ളി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വി.എം സുധീരനും പറഞ്ഞു.

‌പാര്‍ട്ടിയിലെ എല്ലാ വിഭാഗങ്ങള്‍ക്കും തൃപ്തിയുള്ള പുനസംഘടനയാണ് നടന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും പാര്‍ട്ടിയുടെ മുന്നോട്ടു പോക്കിനെ അത് ബാധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ശ്രമകരമായ ദൌത്യമാണ് മുല്ലപ്പള്ളിക്ക് മുന്നിലുള്ളതെന്ന് സുധീരന്‍ പറഞ്ഞു.

ഏല്‍പിച്ച ഉത്തരവാദിത്വം ആത്മാര്‍ഥമായി നിര്‍വഹിച്ചെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് എം.എം ഹസന്‍ പ്രതികരിച്ചു.

Related Tags :
Similar Posts