< Back
Kerala
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരുമുഴം മുമ്പേ ഒരുങ്ങി യു.ഡി.എഫ്
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരുമുഴം മുമ്പേ ഒരുങ്ങി യു.ഡി.എഫ്

Web Desk
|
20 Sept 2018 8:13 AM IST

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പൊന്നാനി, വയനാട്, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷുകള്‍ പൂര്‍ത്തിയായി.

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് യു.ഡി.എഫ്. ഏഴ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ കണ്‍വെന്‍ഷന്‍ പൂര്‍ത്തിയായി. നിയോജക മണ്ഡലം, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ അടുത്ത മാസം പകുതിയോടെ പൂര്‍ത്തിയാകും. നേതാക്കള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും നടക്കുന്നുണ്ട്.

എല്ലാ അര്‍ത്ഥത്തിലും ഒരു മുഴം മുമ്പേ ഒരുങ്ങിക്കഴിഞ്ഞു യു.ഡി.എഫ്. 15 മണ്ഡലങ്ങള്‍ ഒപ്പം നിര്‍ത്തുകയെന്നതാണ് ലക്ഷ്യം. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പൊന്നാനി, വയനാട്, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷുകള്‍ പൂര്‍ത്തിയായി. പ്രളയത്തിലെ സര്‍ക്കാര്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നിലവില്‍ പ്രചരണം. എം. പി വീരേന്ദ്രകുമാറിന് വേണ്ടി വിട്ടുനല്‍കിയ പാലക്കാട് സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തേക്കും.

Similar Posts