< Back
Kerala

Kerala
തൊടുപുഴ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു
|21 Sept 2018 7:08 PM IST
അക്രമം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു.
ഇടുക്കി തൊടുപുഴ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ഇന്ന് പുലര്‍ച്ചെ ഒരു സംഘം അടിച്ചു തകര്‍ത്തു. ഓഫീസ് കെട്ടിടത്തിന്‍റെ ജനാലകളും വാതിലും അടക്കമുള്ളവയാണ് തകര്‍ത്തത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു.
പുലര്‍ച്ചെ 5.30ഓടെയിരുന്നു സംഭവം. മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘത്തിന്‍റെ ആക്രമണത്തില്‍ ഓഫീസ് സെക്രട്ടറി ലിനു ജോസിന് പരിക്കേറ്റു. ഓഫീസിന്‍റെ 13 ജനാലകളും, സ്വിച്ച ബോര്‍ഡുകളും തകര്‍ന്നു. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു.
പ്രതികള്‍ എത്തുന്നതും അക്രമം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം തൊടുപുഴ ഡി.വൈ.എസ്.പി കെ.പി ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം