< Back
Kerala
എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേസെടുത്ത എസ്.ഐയെ സ്ഥലം മാറ്റി
Kerala

എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേസെടുത്ത എസ്.ഐയെ സ്ഥലം മാറ്റി

ഉഷ സുധാകരന്‍
|
21 Sept 2018 12:35 PM IST

എസ്.ഐ കെ.ജെ വര്‍ഗീസിനെ മൂന്നാറില്‍ നിന്ന് കട്ടപ്പനയിലേക്കാണ് സ്ഥലം മാറ്റിയത്.

ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനും തഹസില്‍ദാര്‍ പി.കെ ഷാജിക്കുമെതിരെ കേസെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം. മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണൽ കെട്ടിടത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരെ കയ്യേറ്റം ചെയ്തതിനാണ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

മലയിടിച്ചിലിൽ തകർന്ന മൂന്നാർ സര്‍ക്കാര്‍ കോളജ് താൽക്കാലികമായി പ്രവർത്തിക്കാൻ, സ്പെഷൽ ട്രൈബ്യൂണൽ കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എയും ദേവികുളം തഹസിൽദാർ പി.കെ. ഷാജിയും സി.പി.എം പ്രവർത്തകരും ചേർന്ന് ഓഫീസിൽ ആക്രമിച്ചു കയറിയെന്നായിന്നു പരാതി. ട്രൈബ്യൂണലിൽ അതിക്രമിച്ചു കയറി പൊതുമുതൽ നശിപ്പിച്ചതിനും ജീവനക്കാരെ കയ്യേറ്റം ചെയ്തതിനും കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കുകയായിരുന്നു എന്നാൽ കേസ് എടുത്തു 24 മണിക്കൂറിനുള്ളിൽ മൂന്നാർ എസ്.ഐ പി.ജെ വര്‍ഗീസിനെ സ്ഥലം മാറ്റി. .ഇത് പ്രതികാര നടപടിയെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്ഥലം മാറ്റിയ ഉത്തരവ് ഇന്നലെ രാത്രിയാണ് ലഭിച്ചത്. കഴിഞ്ഞ 2 വർഷത്തിനിടെ എസ്.ഐ വർഗീസിന് ഇത് അഞ്ചാം തവണയാണ് സ്ഥലം മാറ്റം നൽകുന്നത്.

Related Tags :
Similar Posts