< Back
Kerala

Kerala
ഫ്രാങ്കോ മുളക്കലിനെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നു
|22 Sept 2018 4:12 PM IST
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നു. പരിശോധന പുരോഗമിക്കുകയാണ്.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നു. പരിശോധന പുരോഗമിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് വൈദ്യപരിശോധന നടത്തുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബിഷപ്പിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 24ന് ഉച്ചക്ക് രണ്ട് മണിക്ക് തിരികെയെത്തിക്കണമെന്നാണ് പാല മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ തടങ്കലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കന്യാസ്ത്രീയെ അധികാരമുപയോഗിച്ച് ചൂഷണം ചെയ്തുവെന്നും റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.