< Back
Kerala

Kerala
കന്യാസ്ത്രീ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരെയും നടപടി
|23 Sept 2018 4:17 PM IST
പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ടുള്ള സഭ നേതൃത്വത്തിന്റെ കത്ത് യൂഹാനോന്‍ റമ്പാന് ലഭിച്ചു. കത്തോലിക്കാ സഭയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
കന്യാസ്ത്രീ സമരത്തെ പിന്തുണച്ച യാക്കോബായാ റമ്പാനെതിരെയും നടപടി. മുവ്വാറ്റുപുഴ പാമ്പാക്കുട ദേറയിലെ യൂഹാനോൻ റമ്പാനെതിരെയാണ് സഭാ അധ്യക്ഷന്റെ നടപടി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ടുള്ള സഭ നേതൃത്വത്തിന്റെ കത്ത് യൂഹാനോന്‍ റമ്പാന് ലഭിച്ചു. കത്തോലിക്കാ സഭയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്. റമ്പാന്‍ എന്നാൽ ദയറകളിൽ പ്രാർത്ഥിച്ചു കഴിയേണ്ട ആളാണെന്നും പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നുമാണ് മാര്‍ ഇഗ്ന്ഷ്യസ് അഫ്റേമിന് വേണ്ടി സഭ സെക്രട്ടറി അയച്ചിരിക്കുന്ന കൽപനയില്‍ പറയുന്നത്.