< Back
Kerala
സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ഇടവക
Kerala

സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ഇടവക

Web Desk
|
23 Sept 2018 4:23 PM IST

സന്യാസിനി എന്ന നിലയില്‍ ഒരു വിലക്കുകളും സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നും സെന്റ് മേരീസ് പളളി വികാരി പറഞ്ഞു.

സിസ്റ്റര്‍ ലൂസിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇടവക. രൂപതക്ക് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരമില്ല. വിശ്വാസികളുടെ പൊതുവികാരം മദര്‍ സുപ്പീരിയര്‍ വഴി സിസ്റ്ററെ അറിയിക്കുകയായിരുന്നു. സന്യാസിനി എന്ന നിലയില്‍ ഒരു വിലക്കുകളും സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നും സെന്റ് മേരീസ് പളളി വികാരി പറഞ്ഞു.

Related Tags :
Similar Posts