< Back
Kerala
കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി
Kerala

കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി

Web Desk
|
24 Sept 2018 4:22 PM IST

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീയുടെ കുടുംബം ഡി.ജി.പിക്ക് പരാതി നല്‍കി. 

ബലാത്സംഗ കേസില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണിയെന്ന് പരാതി. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീയുടെ കുടുംബം ഡി.ജി.പിക്ക് പരാതി നല്‍കി.

ഇതേസമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറ് വരെയാണ് ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഫ്രാങ്കോ മുളക്കലിനെ പാലാ സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ളപ്പോള്‍ പൊലീസ് ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ പിടിച്ചുവാങ്ങിയെന്ന് ബിഷപ്പ് കോടതിയില്‍ പറഞ്ഞു.

Similar Posts