< Back
Kerala

Kerala
സാലറി ചലഞ്ചില്‍ വിചിത്ര ഉത്തരവുമായി പൊലീസ് സര്‍ക്കുലര്‍
|24 Sept 2018 7:14 PM IST
ശിക്ഷണ നടപടികള്‍ സര്‍ക്കാര്‍ മയപ്പെടുത്തുന്നത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും ആനുകൂല്യങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.
സാലറി ചലഞ്ചില്‍ വിചിത്ര ഉത്തരവുമായി പൊലീസിന്റെ സര്‍ക്കുലര്‍. സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. ശിക്ഷണ നടപടികള്‍ സര്‍ക്കാര്‍ മയപ്പെടുത്തുന്നത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും ആനുകൂല്യങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.





