< Back
Kerala
വ‍ൃദ്ധസദനത്തിൽ 48 മണിക്കൂറിനുള്ളിൽ നാല് മരണം; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി
Kerala

വ‍ൃദ്ധസദനത്തിൽ 48 മണിക്കൂറിനുള്ളിൽ നാല് മരണം; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

Web Desk
|
24 Sept 2018 12:21 PM IST

മലപ്പുറം തവനൂരില്‍ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. വൃദ്ധസദനത്തിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധിക്കുകയാണ്.മരിച്ചവരെ സംസ്കരിച്ചത് മരിച്ചുവെന്ന് ഉറപ്പുവരുത്താതെയെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തവനൂരിലെ സർക്കാർ വൃദ്ധസദനത്തിൽ 24 മണിക്കൂറിനകം 4 അന്തേവാസികളാണ് മരിച്ചത്. മൂന്ന് പേർ പ്രായാധിക്യം മൂലവും ഒരാൾ ഹൃദയാഘാതം കാരണവും മരിച്ചുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

എന്നാൽ തുടർ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇന്നലെ വൈകുന്നേരം മരിച്ച ശ്രീദേവി അമ്മയെ ആരുമറിയാതെ സംസ്കരിക്കുകയായിരുന്നു. മരണം ഡോക്ടർ സ്ഥിരീകരിക്കുന്നതിന് മുന്പ് സംസ്കരിച്ചുവെന്നും പ്രതിഷേധക്കാർ പറയുന്നു. പുലർച്ചെ മൂന്ന് അന്തേവാസികൾ കൂടി മരിച്ചു. ഇതിലൊരാളുടെ മൃതദേഹം മറവുചെയ്യുന്നത് നാട്ടുകാർ തടഞ്ഞു.

വൃദ്ധ മന്ദിരത്തിനകത്ത് കൂടുതൽ അന്തേവാസികൾ അവശനിലയിൽ കഴിയുന്നുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. കലക്ടർ, പോലീസ് മേധാവി, സാമൂഹ്യനീതി ഓഫിസർ എന്നിവർ മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം. വിവിധ സംഘടനകൾ വൃദ്ധമന്ദിരത്തിൻറെ ഗെയ്റ്റ് ഉപരോധിക്കുകയാണ്

Similar Posts