< Back
Kerala
കേരള പുനർനിർമാണ പ്രക്രിയയിൽ പങ്കാളിത്തം വഹിക്കുമെന്ന് അബ്ദുല്ല ആദം പട്ടേൽ
Kerala

കേരള പുനർനിർമാണ പ്രക്രിയയിൽ പങ്കാളിത്തം വഹിക്കുമെന്ന് അബ്ദുല്ല ആദം പട്ടേൽ

Web Desk
|
25 Sept 2018 9:46 AM IST

പ്രളയ ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ശേഷം മീഡിയവണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പുനർനിർമാണ പ്രക്രിയയിൽ പങ്കാളിത്തം വഹിക്കുമെന്ന് യു.കെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മജ്ലിസ് അൽ ഫലാഹ് ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല ആദം പട്ടേൽ. പ്രളയ ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ശേഷം മീഡിയവണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടൺ കേന്ദ്രമായി ബിസിനസ് നടത്തുന്ന ആദം പട്ടേൽ, സന്നദ്ധസേവന മേഖലയിലെ സജീവ സാന്നിദ്ധ്യമാണ്. കേരളത്തെ പ്രളയം വിഴുങ്ങിയതറിഞ്ഞപ്പോൾ ഗുജറാത്തിൽ ജനിച്ചു വളർന്ന അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. കേരളത്തിലെ ദുരിത ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഇടവേളയിൽ മീഡിയവൺ സന്ദർശിച്ചു.

ബ്രിട്ടൺ കേന്ദ്രമാക്കി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന മജ്ലിസ് അൽ ഫലാഹ് ട്രസ്റ്റിന്റെ സ്ഥാപകനും നിലവിലെ കൈകാര്യ കർത്താവുമാണ് അബ്ദുല്ല ആദം പട്ടേൽ. മ്യാൻമർ, നേപ്പാൾ, ഫലസ്തീൻ, ആഫ്രിക്കൻ രാഷ്ട്രങ്ങൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടികളുടെ സന്നദ്ധ പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നത്. കേരളത്തിന്റെ പുനർ നിർമാണ പ്രക്രിയയിൽ യു.കെയിലെ മറ്റു വ്യവസായികളെ കൂടി സംഘടിപ്പിച്ച് വിപുലമായ പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Similar Posts